ഇടുക്കിയില്‍ 17 പേർക്ക് കൂടി കൊവിഡ്
14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ഇടുക്കി: ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ജില്ലയിൽ 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കരിമണ്ണൂർ സ്വദേശിനി(22)യുടെ രോഗ ഉറവിടമാണ് വ്യക്തമല്ലാത്തത്. അന്യസംസ്ഥാനത്ത് നിന്നും എത്തിയ അടിമാലി മന്നാംങ്കണ്ടം സ്വദേശി (31), വിദേശത്ത് നിന്നെത്തിയ പാമ്പാടുംപാറ സ്വദേശി (56), വാഴത്തോപ്പ് സ്വദേശിനി (22) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.