ഇടുക്കി ജില്ലയിൽ 12 പേർക്ക് കൂടി കൊവിഡ് - ഇടുക്കി
മൃഗാശുപത്രി ജീവനക്കാരി ഉൾപ്പെടെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ
ഇടുക്കി: ജില്ലയിൽ മൃഗാശുപത്രി ജീവനക്കാരി ഉൾപ്പെടെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. ജൂലായ് അഞ്ചിന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി(34), ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി (44), ജൂൺ 29ന് രാജസ്ഥാനിൽ നിന്നും ട്രെയിനില്‍ എറണാകുളത്തെത്തിയ കാമാക്ഷി സ്വദേശിനി (43), ജൂൺ 30 ന് ബെംഗളൂരിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ മൂന്നാർ സ്വദേശിനി (23), ജൂൺ 28 ന് ഡൽഹിയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ പടമുഖം സ്വദേശി(43), ജൂൺ 27 ന് ബെംഗളൂരുവിൽ നിന്നും വന്ന മുട്ടം സ്വദേശിനി (55), ജൂൺ 26 ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ പുറപ്പുഴ സ്വദേശി (28), ജൂൺ 29 ന് മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ ശാന്തൻപാറ സ്വദേശിനി (39) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായ് ആറിന് തമിഴ്‌നാട്ടില്‍ നിന്നും വന്ന കൊവിഡ് രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പാമ്പാടുംപാറ സ്വദേശികളായ 48കാരനും, അഞ്ചു വയസുകാരിയും, ജൂലായ് രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തെ തുടർന്ന് രോഗം സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി (45) എന്നിവർക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.