ഇടുക്കി: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടര്‍ എച്ച് ദിനേശൻ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവർ 21 ആയി.
ഇടുക്കിയില്‍ മൂന്ന് പേർക്ക് കൂടി കൊവിഡ് - covid updates kerala
ഇടുക്കിയില്‍ ജില്ലയില്‍ നിലവില്‍ 21 പേരാണ് ചികിത്സയിലുള്ളത്.
മെയ് 22ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനിൽ എത്തിയ ഉപ്പുതറ പശുപ്പാറ സ്വദേശിയായ 25 വയസുള്ള യുവതി, മെയ് 22ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനിൽ എത്തിയ തൊടുപുഴ കാരിക്കോട് സ്വദേശിയായ 24 വയസുള്ള യുവാവ്, മെയ് 31ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ ചക്കുപള്ളം സ്വദേശിയായ 43കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച യുവതി മഹാരാഷ്ട്രയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. മൂന്ന് പേരും വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരാണ്. ഇവരില്‍ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെ ഇടുക്കി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.