ചിന്നക്കനാലില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു - chinnakanal jeep accident
പള്ളിവാസൽ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ചെമ്പകത്തൊഴു ഗവണ്‍മെന്‍റ് ട്രൈബൽ സ്കൂളിന് സമീപത്തു വച്ചാണ് അപകടത്തില്‍പെട്ടത്
ചിന്നക്കനാലില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു
ഇടുക്കി: ചിന്നക്കനാൽ ചെമ്പകത്തൊഴുവിൽ കൊടും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കീഴ്‌മേൽ മറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. മൂന്നാറിൽ പോയി മടങ്ങിവരുകയായിരുന്ന മൂന്ന് പള്ളിവാസൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചെമ്പകത്തൊഴു ഗവണ്‍മെന്‍റ് ട്രൈബൽ സ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.