ഇടുക്കി : മൂന്ന് ചെയിൻ, രാജമാണിക്യം റിപ്പോർട്ട് തുടങ്ങിയ ഭൂപ്രശ്‌നങ്ങളിൽ വലയുന്ന ഉപ്പുതറയിലെ കർഷകരുടെ പ്രതിസന്ധി വർധിപ്പിച്ച് വനം വകുപ്പിന്‍റെ ബഫർസോൺ രേഖാചിത്രവും. വനം വകുപ്പ് പുറത്ത് വിട്ട ചിത്രത്തിൽ ഉപ്പുതറ പഞ്ചായത്ത് ടൗൺ ഉൾപ്പടെ ഏഴ് വാർഡുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
കേരളത്തിന്‍റെ വനാതിർത്തിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ ഉപഗ്രഹ ചിത്രത്തിന്‍റെ സഹായത്തോടെ തയ്യാറാക്കി പുറത്തുവിട്ട രേഖാചിത്രത്തിലാണ് ഉപ്പുതറ ടൗണും വാർഡുകളും ബഫർ സോണിലായത്. പ്രദേശത്തെ പള്ളികൾ, ക്ഷേത്രങ്ങൾ, സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ ബഫർ സോണിൽ ഉൾപ്പെടും. ഇടുക്കി ജലാശയത്തിന്‍റെ പരമാവധി സംഭരണ ശേഷി അടയാളപ്പെടുത്തിയിരിക്കുന്നത് ഉപ്പുതറ പാലത്തിലാണ്.