ഇടുക്കി:ടാറിങ് നടത്തി ആറുമാസം പിന്നിടും മുന്‍പ് റോഡ് വീണ്ടും തകർന്നു. രാജാക്കാട് കൊന്നത്തടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബീനാമോൾ റോഡാണ് വീണ്ടും തകർന്നത്.
ആറ് മാസം മുന്‍പ് ടാറിങ് നടത്തിയ റോഡ് തകര്‍ന്നു; അശാസ്ത്രീയ നിര്‍മാണമെന്ന് ആരോപണം
കാലങ്ങളുടെ കാത്തിരിപ്പിനുശേഷം ടാറിങ് നടത്തിയ റോഡ് ആറുമാസം പിന്നിടും മുന്‍പ് വീണ്ടും തകർന്ന നിലയിലാണ്
ഒളിമ്പ്യൻ ബീന മോൾക്ക് ആദരവ് നൽകി സംസ്ഥാന സർക്കാർ നാമകരണം ചെയ്ത ബീനാമോൾ റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്ന സാഹചര്യമായിരുന്നു. നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയത്. എന്നാൽ നിർമാണം പൂർത്തിയാക്കി ആറുമാസം കഴിഞ്ഞപ്പോഴേക്കും ടാറിങ് ഇളകി റോഡിൽ കുഴികൾ രൂപപ്പെട്ടു.
നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. കൂടുതൽ ശോചനീയാവസ്ഥയിൽ ആകുന്നതിനുമുമ്പ് റോഡിലെ കുഴികൾ അടയ്ക്കാനും റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിശോധിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.