ഇടുക്കി കട്ടപ്പനയിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. എകെജി പടിക്ക് സമീപത്ത് റോഡിനു വശത്തേക്ക് ചരിഞ്ഞ ഓട്ടൊറിക്ഷ കത്തുകയായിരുന്നു.
കട്ടപ്പനയിൽ ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു - വെള്ളയാംകുടി സ്വദേശി
വെള്ളയാംകുടി സ്വദേശി ഞാലിപ്പറമ്പിൽ ഫ്രാൻസിസാണ് മരിച്ചത്
ഇടുക്കി കട്ടപ്പന എകെജി പടിയിൽ ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു
സംഭവം കണ്ട് ഒടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ ഫോറൻസിക്ക് വിദഗ്ധരെത്തി കൂടുതൽ പരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Last Updated : Aug 14, 2019, 11:52 PM IST