ഇടുക്കി: മൺസൂൺ കനിയാത്തത് മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാവുന്നു. അണക്കെട്ടുകളിലെ ബോട്ടിങ് നിര്‍ത്തി വച്ചത് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്‍റെ ഭാഗമായി ജൂണ്‍-ജൂലൈ മാസങ്ങളില്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടതായിരുന്നു. ചെങ്കുളം അണക്കെട്ടില്‍ മാത്രമാണ് നിലവില്‍ ബോട്ടിങ് ഉള്ളത്. മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, പൊന്മുടി തുടങ്ങിയ അണക്കെട്ടുകളില്‍ എല്ലാം ബോട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം വലിയ രീതിയില്‍ ഹൈഡല്‍ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതികൾ പ്രതിസന്ധിയിൽ - hydal tourism crisis
അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം ഹൈഡല്‍ ടൂറിസത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്
വെള്ളച്ചാട്ടങ്ങള്‍ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി അറബ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ഫാം ടൂറിസം, സാഹസിക വിനോദ സഞ്ചാരം എന്നീ മേഖലകളിലും സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. നിലവില്‍ ബോട്ടിങ് നടന്ന് വരുന്ന ചെങ്കുളം അണക്കെട്ടില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും മുന്‍കാലങ്ങളിലേത് പോലുള്ള തിരക്കില്ല. മണ്‍സൂണ്‍ കൂടുതല്‍ സജീവമായാല്‍ കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.