കേരളം

kerala

ETV Bharat / state

മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച സംഭവം : ഭർത്താവ് അറസ്റ്റിൽ - ഇടുക്കി മുത്തലാഖ്

കൊന്നത്തടി സ്വദേശി ഖദീജയെ വിറകുതടി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ ഭർത്താവ് പരീത് അറസ്റ്റില്‍

husband arrested for assaulting wife  muthalaq verdict  husband arrested for assaulting wife who won the muthalaq verdict  husband arrested for attacked wife who won the muthalaq verdict  husband arrested for assaulted wife who won the muthalaq verdict  മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച സംഭവം  മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ  ഭർത്താവ് അറസ്റ്റിൽ  ഭാര്യയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ  ഇടുക്കി  ഇടുക്കി മുത്തലാഖ്  idukki muthalaq
മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

By

Published : Oct 17, 2021, 8:14 PM IST

ഇടുക്കി :മുത്തലാഖ് നിരോധന നിയമ പ്രകാരം അനുകൂല വിധി നേടി ഭര്‍ത്തൃവീട്ടിൽ കഴിയുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ
ഭർത്താവ് അറസ്റ്റില്‍. കൊന്നത്തടി കണിച്ചാട്ട് പരീതാണ് വെള്ളത്തൂവൽ പൊലീസിന്‍റെ പിടിയിലായത്.

കൊന്നത്തടി സ്വദേശി ഖദീജയെ വിറകുതടി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിലാണ് നടപടി. നേര്യമംഗലത്തുനിന്നാണ് പ്രതി അറസ്റ്റിലായത്. തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം സാരമായി പരിക്കേറ്റ ഖദീജ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

READ MORE: 'എന്നെ സസ്പെന്‍ഡ് ചെയ്‌ത കൊണാണ്ടൻമാർ അറിയാൻ' ; ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മുത്തലാഖ് നിരോധനനിയമപ്രകാരം ഖദീജ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. തുടര്‍ന്ന് ഇരുവര്‍ക്കും അവകാശപ്പെട്ട വീട്ടിൽ താമസിക്കുകയായിരുന്നു.

കോടതി ഉത്തരവ് നിലനിൽക്കെ, ഖദീജ ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് പരീത് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിനെതിരെ കലക്ടര്‍ക്കും പൊലീസിനും ഖദീജ പരാതി നൽകി. ഇതിലെല്ലാമുള്ള വൈരാഗ്യമാണ് ആക്രമണകാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details