കേരളം

kerala

ETV Bharat / state

മനുഷ്യ മഹാശൃംഖല; ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും - ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും

ജനുവരി 26ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.

Human Chain to form in idukki district for a stretch of 25km  മനുഷ്യ മഹാശൃംഖല  ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും  Human Chain to form in idukki
മനുഷ്യ മഹാശൃംഖല

By

Published : Jan 23, 2020, 5:11 PM IST

Updated : Jan 23, 2020, 6:34 PM IST

ഇടുക്കി:പൗരത്വ ഭേദഗതിക്കെതിരെ ഇടുക്കിയിൽ എൽഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയിൽ അരലക്ഷം പേർ അണിനിരക്കുമെന്ന് ജില്ലാ നേതൃത്വം. ഭരണകൂട ശക്തികളും, ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും നേതൃത്വം പറഞ്ഞു. ജനുവരി 26ന് ജില്ലയിൽ 25 കിലോമീറ്റർ ദൂരത്തിൽ ശൃംഖലയ്ക്ക് രൂപം നൽകും.

മനുഷ്യ മഹാശൃംഖല; ഇടുക്കിയിൽ അരലക്ഷം പേർ പങ്കെടുക്കും
എൽഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 560 കിലോമീറ്റർ മനുഷ്യശൃംഖല ജില്ലയിലൂടെ കടന്നുപോകുന്നില്ല. എന്നാൽ ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലാ കമ്മിറ്റി തങ്കമണി മുതൽ കാഞ്ചിയാർ വരെ മനുഷ്യ മഹാശ്യംഖല അണിനിരത്തുന്നത്. പൗരത്വ നിയമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. മനുഷ്യശൃംഖലയ്ക്ക് ശേഷം ജില്ലയിലെ 14 കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും നടക്കും.
Last Updated : Jan 23, 2020, 6:34 PM IST

ABOUT THE AUTHOR

...view details