ഇടുക്കി: തേഡ്ക്യാമ്പിൽ പെഴുമഴയിൽ ഒഴുകിയെത്തി കഴിഞ്ഞ ആറുമാസമായ് പാറമേക്കാവ്പടി പാലത്തിൽ ഇടിച്ച് നിന്നിരുന്ന വന്മരം മുറിച്ചുനീക്കി. നടപടി ഈ റ്റി വി വാർത്തയെ തുടർന്ന്. പാലത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയായാണ് മരം കുടുങ്ങി കിടന്നിരുന്നത്. കരുണാപുരം ഗ്രാമപഞ്ചായത്തിലെ 2, 17 വാർഡുകളും പാമ്പാടുംപാറ പഞ്ചായത്തിലെ എട്ടാം വാർഡും അതിർത്തി പങ്കിടുന്ന പാലമാണ് തേഡ്ക്യാമ്പ് പാറമേക്കാവ് പടി പാലം. ഇത്തവണത്തെ പെരുമഴയിൽ കടപുഴകി ഒഴുകിയെത്തിയ വന്മരം ആറുമാസമായി പാലത്തിന്‍റെ തൂണുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു. 32 വർഷം മുമ്പ് പണിത പാലത്തിന്‍റെ അടിയിലെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലാണ്. മരം വന്ന് അടിഞ്ഞതോടെ വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ദിശമാറി. ഇതോടെ പാലം കൂടുതൽ അപകടാവസ്ഥയിലായി.
പാറമേക്കാവ്പടി പാലത്തിൽ ഇടിച്ച് നിന്നിരുന്ന വന്മരം മുറിച്ചുനീക്കി - പാറമേക്കാവ്പടി പാലത്തിൽ ഇടിച്ച് നിന്നിരുന്ന വന്മരം മുറിച്ചുനീക്കി
നടപടി ഈ റ്റി വി വാർത്തയെ തുടർന്ന്
ഈ കാര്യങ്ങൾ ഈ റ്റി വി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണ് ഇത്. ഈ പാലം കടന്നു വേണം സ്വകാര്യ കോളജ്, വിദ്യാലയങ്ങൾ, തേഡ്ക്യാമ്പ് ടൗൺ എന്നിവിടങ്ങളിലേക്ക് എത്തുവാൻ. മരം മുറിച്ചു മാറ്റുവാൻ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുഴയിലെ ഒഴുക്ക് കുറയാത്തതായിരുന്നു മരം മുറിച്ചു മാറ്റുവാൻ കാലതാമസം നേരിട്ടതെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മരം മുറിച്ച് നീക്കിയതോടെ അല്ലിയാർ പുഴയുടെ ഒഴുക്ക് പൂർവ്വസ്ഥിതിയിലായി.
കൂടുതൽ വായനയ്ക്ക്: പാറമേക്കാവ് പടി പാലം അപകടാവസ്ഥയിൽ
TAGGED:
etv impact