ഇടുക്കി: അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. അമ്പലപ്പടി സ്വദേശി കൊത്തളം വീട്ടിൽ തെയ്യാമ്മയാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോട് കൂടിയാണ് അപകടം സംഭവിച്ചത്.
അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു - തെയ്യാമ്മ
അമ്പലപ്പടി സ്വദേശി കൊത്തളം വീട്ടിൽ തെയ്യാമ്മയാണ് മരിച്ചത്
വൈദ്യുതി ആഘാതമേറ്റ് വീട്ടമ്മ മരിച്ചു
കൃഷിടത്തിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൊക്കോ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. വൈദ്യുത ആഘാതമേറ്റ ഉടനെ തെയ്യാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.