കേരളം

kerala

ETV Bharat / state

വിലയും സംഭരണവുമില്ല; വട്ടവടയിലെ ശീതകാല കർഷകർ ദുരിതത്തില്‍

കാർഷിക ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന സർക്കാർ വാഗ്‌ദനം വിശ്വസിച്ച് കൃഷി ഇറക്കിയ വട്ടവടയിലെ ശീതകാല പച്ചക്കറി കർഷകർ ഇപ്പോൾ ദുരിതത്തിലാണ്.

Farmers in Vattavada in trouble  Farmers news  idukki news  വട്ടവട കര്‍ഷകര്‍  ഇടുക്കി വാര്‍ത്തകള്‍  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍
വിളകള്‍ സംഭരിക്കാതെ ഹോര്‍ട്ടി കോര്‍പ്പ്; വട്ടവടയിലെ കര്‍ഷകര്‍ ദുരിതത്തില്‍

By

Published : Aug 4, 2020, 3:43 PM IST

ഇടുക്കി: കൊവിഡ് കാലം നല്‍കിയ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് വട്ടവടയിലെ കർഷകർ ഇത്തവണ കൃഷിയിറക്കിയത്. കാർഷിക ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന സർക്കാർ വാഗ്‌ദനം വിശ്വസിച്ച് കൃഷി ഇറക്കിയ വട്ടവടയിലെ ശീതകാല പച്ചക്കറി കർഷകർ ഇപ്പോൾ ദുരിതത്തിലാണ്. അർഹമായ വില ലഭിക്കാത്തതും സംഭരണം നിലച്ചതുമാണ് വട്ടവടയിലെ ആയിരക്കണക്കിന് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പച്ചക്കറി ഹോർട്ടി കോർപ്പ് സംഭരിക്കുമെന്ന് കൃഷി മന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നതാണ്.

വിളകള്‍ സംഭരിക്കാതെ ഹോര്‍ട്ടി കോര്‍പ്പ്; വട്ടവടയിലെ കര്‍ഷകര്‍ ദുരിതത്തില്‍

എന്നാല്‍ മുൻവർഷങ്ങളിലേതു പോലെ ഹോർട്ടി കോർപ്പിന്‍റെ സംഭരണം ഇത്തവണയും പാതി വഴിയിലാണ്. വിളവെടുക്കാത്ത പച്ചക്കറി കൃഷിയിടത്തില്‍ ചീഞ്ഞ് പോകുന്ന അവസ്ഥയുമുണ്ട്. ഈ സ്ഥിതി തുടർന്നാല്‍ പട്ടിണിയിലാകുമെന്നാണ് കർഷകർ പറയുന്നത്. ഇക്കാര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details