മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു - tamilnadu mullapperiyar dam
സെക്കൻഡിൽ 2985 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജില്ലയിലെ ഒറ്റപ്പെട്ട മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു
ഇടുക്കി:തുലാവർഷം ശക്തി പ്രാപിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ വർധന. അണക്കെട്ടിലേക്ക് സെക്കൻഡിൽ 2985 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. നിലവിൽ 123.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 1167 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശമായ തേക്കടിയിൽ 16.2 മില്ലിമീറ്ററും പെരിയാർ വനമേഖലയിൽ 30 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.