ഇടുക്കി: കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേളയില്‍ ചില്ലിത്തോട്ടില്‍ ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. 1975-ലാണ് സര്‍ക്കാര്‍ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പട്ടയം ലഭിക്കണമെന്ന ആവശ്യമായിരുന്നു കോളനിക്കാര്‍ക്ക്. ഈ ആവശ്യമാണ് പട്ടയമേളയില്‍ നടപ്പിലാകുന്നത്. പട്ടയമെന്ന ആവശ്യം മുന്‍നിര്‍ത്തി നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളതായും ഇത്തവണ പട്ടയം നല്‍കാന്‍ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും കോളനിയിലെ കുടുംബങ്ങള്‍ പറഞ്ഞു.
ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും
1975-ലാണ് സര്‍ക്കാര്‍ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്
ഹരിജന്‍ കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും
1975-ലാണ് 90 കുടുംബങ്ങളെ സര്‍ക്കാര്‍ ചില്ലിത്തോട്ടില്‍ മാറ്റി പാര്‍പ്പിച്ചത്. പിന്നീട് പട്ടയമെന്ന ആവശ്യവുമായി സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങിയ കുടുംബങ്ങള്‍ക്ക് കുടിയിരുത്തപ്പെട്ടത് വനഭൂമിയിലെന്നമറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കോളനിയിലെ 290 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനമായത്.