ഇടുക്കി: പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്‍റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ 'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം കുറിച്ചു . പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജൂട്ട് ബാഗുകള്‍ വിതരണം ചെയ്തു.
'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം - idukki latest news
ഹരിത കര്‍മ്മസേന രൂപികരിച്ച് പ്രവര്‍ത്തനം സജീവമാക്കി. ഓരോ വീടും ഹരിത കര്‍മ്മസേന നേരിട്ടെത്തി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കും.
കുടിയേറ്റ ഗ്രാമമായ രാജാക്കാടും നഗരവികസനത്തിന് വഴിമാറിയതേടെ വന്‍ തോതില്‍ പ്ലാസ്റ്റിക്ക് മലിന്യങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് തലത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന്‍റെ ഭാഗമായി ഹരിത കര്‍മ്മസേന രൂപികരിച്ച് പ്രവര്‍ത്തനം സജീവമാക്കി. ഓരോ വീട്ടിലും ഹരിത കര്‍മ്മസേന നേരിട്ടെത്തി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കും.
റേഷന്‍ കാര്‍ഡുമായെത്തുന്ന എല്ലാവര്‍ക്കും പഞ്ചായത്തില്‍ നിന്നും ജൂട്ട് ബാഗുകള്‍ സൗജന്യമായി ലഭിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപ മുടക്കിയാണ് ബാഗുകള്‍ വിതരണത്തിനായി എത്തിച്ചത്.