ഇടുക്കി: നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് കൈയേറിയതായി കണ്ടെത്തല്‍. നെടുങ്കണ്ടത്തിന് സമീപം മഞ്ഞപ്പെട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗവ. പോളിടെക്‌നിക് കോളജ് ആണ് സമീപ വാസിയുടെ പത്ത് സെന്‍റോളം വരുന്ന ഭൂമി കൈയേറിയിരിക്കുന്നത്.
ഭൂവുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർവെ വിഭാഗം നടത്തിയ പരിശോധനയിലാണ് കൈയേറ്റം വെളിപ്പെട്ടത്. ഗ്രൗണ്ട് ഒരുക്കുന്നതിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അബദ്ധത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയും ഉള്‍പ്പെടുകയായിരുന്നുവെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.