ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി ഹൈറേഞ്ചിൽ റോഡ് വികസന പ്രവർത്തനങ്ങള്‍ നടത്തുന്നു.ഉൾഗ്രാമ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉടുമ്പന്‍ചോല-രണ്ടാം മൈൽ റോഡിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം ഉടുമ്പൻചോലയിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാത എണ്‍പത്തിയഞ്ചിൻ്റെ സമാന്തരപാതകൂടിയായി ഈ റോഡ് മാറും. ഇനിയും റോഡുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും പരമാവധി വികസനം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈറേഞ്ചിൽ കോടികളുടെ റോഡ് വികസന പ്രവർത്തനത്തിനൊരുങ്ങി സർക്കാർ
കിഫ്ബി പദ്ധതിയിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വികസന പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഉൾഗ്രാമ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉടുമ്പന്‍ചോല-രണ്ടാം മൈൽ റോഡിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം ഉടുമ്പൻചോലയിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു
നൂറ്റി അമ്പത്തിനാല് കോടി രൂപ ചെലവിലാണ് നാല്‍പ്പത്തിയെട്ട് കിലോമീറ്റര്‍ റോഡ് ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. കൂടാതെ റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള ചപ്പാത്തുകളും പാലങ്ങളും വീതികൂട്ടി നിർമ്മിക്കും. ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡൻ്റ് ശശികല മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, റജി പനച്ചിക്കല്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.