ഇടുക്കി:പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാമലക്കണ്ടത്താണ് പെൺകുട്ടിയുടെ വീട്. ബൈസൺവാലിയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യിക്കാനാണ് പെൺകുട്ടിയെ രണ്ടാനച്ഛൻ കഴിഞ്ഞ ദിവസം ബൈസൺവാലിയിലേക്ക് കൊണ്ടുവന്നത്. ഇതിനെ എതിർത്തതിനെ തുടർന്ന് മാമലക്കണ്ടത്തു വച്ചും, വാഹനത്തിൽ വച്ചും രണ്ടാനച്ഛൻ മർദ്ദിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു.
പെണ്‍കുട്ടിക്ക് രണ്ടാനച്ഛന്‍റെ മര്‍ദ്ദനം; പൊലീസ് അന്വേഷണം ആരംഭിച്ചു - idukki news
ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ കൈമാറാൻ വൈകിയതാണ് പൊലീസ് അന്വേഷണം വൈകിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടിന് ബൈസൺവാലി ഗവണ്‍മെന്‍റ് സ്കൂൾ പരിസരത്ത് നിന്നാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ രാജാക്കാട് പൊലീസ് പെണ്‍കുട്ടിയെ രാത്രി തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാല്‍ കൃത്യമായി വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കാത്തതിനാലാണ് അന്വേഷണം വൈകിയത്.
ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് കുട്ടമ്പുഴ പൊലീസിന് നൽകുമെന്ന ധാരണയിൽ രാജാക്കാട് പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നില്ല. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന വിവരം ആശുപത്രിയില്‍ എസ്.ടി പ്രമോട്ടറെയും, ആദിവാസി വികസന ഓഫിസറെയും രാജാക്കാട് പൊലീസ് അറിയിച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ തന്നെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. എന്നാൽ ബുധനാഴ്ച ആയിട്ടും പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിന് വിശദാംശങ്ങള്‍ നല്‍കിയില്ല. ഒടുവില്‍ വ്യാഴാഴ്ചയാണ് രാജാക്കാട് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും, അന്വേഷണം ആരംഭിച്ചതും.