ഇടുക്കി: ലോഡ്‌ജ് കെട്ടിടത്തിൽ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തി. അടിമാലി ടൗണിൽ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന് മുകളിൽ നിന്നാണ് അഞ്ച് കഞ്ചാവ് ചെടികൾ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സംഘം കണ്ടെത്തിയത്. അഞ്ച് അടിയോളം ഉയരം വരുന്ന മൂന്ന് കഞ്ചാവ് ചെടികളും രണ്ട് ചെറിയ ചെടികളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ചെടികൾ ആരാണ് വളർത്തിയതെന്ന് കണ്ടുപിടിക്കാനായില്ല. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് സൂചന.
ഇടുക്കിയിലെ ലോഡ്‌ജ് കെട്ടിടത്തിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി - lodge
അടിമാലി ടൗണിലെ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തി. ചെടികൾ ആരാണ് വളർത്തിയതെന്ന് കണ്ടുപിടിക്കാനായില്ല.
ഇടുക്കിയിലെ ലോഡ്‌ജ് കെട്ടിടത്തിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി
കൊവിഡിനെ തുടർന്ന് നാല് മാസമായി ലോഡ്‌ജ് അടഞ്ഞ് കിടക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പരിശോധന നടത്തിയതും ചെടികൾ കണ്ടെത്തിയതും നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്. എക്സൈസ് ഇൻസ്പെക്‌ടർ വി.പി അനൂപിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസറായ ടി.വി സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ.എസ്, ഖാലിദ് പി.എം, സാന്‍റി തോമസ് എന്നിവർ ഉണ്ടായിരുന്നു.
Last Updated : Jul 27, 2020, 10:20 AM IST