ഇടുക്കി: ശബരിമല ദർശനത്തിനായി നേപ്പാളിൽ നിന്നും കാല്‍നടയായി മണിരത്നം നായിഡു സ്വാമി (Mani Ratnam Naidu Swamy). 36-ാം തവണയായണ് ശബരിമലയിൽ എത്തുന്നത്. വണ്ടിപ്പെരിയാർ സത്രം വഴിയാണ് സന്നിദാനത്ത് എത്തിയത് (From Nepal to Sabarimala). ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു നാലുമാസം മുമ്പ് നേപ്പാളിൽ നിന്നും കാൽനടയായി ശബരിമല ദർശനത്തിനായി യാത്രതിരിച്ചു.ആന്ധ്ര സ്വദേശിയായ മണിരത്നം നായിഡു സ്വാമിയാണ് ഭക്തസംഘത്തെ നയിക്കുന്നത്.
കഴിഞ്ഞ 36 വർഷക്കാലമായി ഇന്ത്യയുടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ (Sabarimala pilgrimage) നിന്നും നേരിട്ടാണ് കാൽനടയായി ശബരിമല ദർശനത്തിനായി എത്തിയിട്ടുള്ളതെന്നും അതുപോലെതന്നെ ഇത്തവണ നേപ്പാളിൽ നിന്നും ഏതാണ്ട് 55,000 കിലോമീറ്റർ താണ്ടിയാണ് അയ്യനെ കാണാൻ എത്തിയിരിക്കുന്നതെന്നും മണി നായിഡു സ്വാമി പറയുന്നു.
തന്‍റെ 71-ാമത്തെ വയസ്സിലും വളരെ ഊർജ്ജസ്വലനായിട്ട് എത്താൻ കഴിഞ്ഞത് ശബരിമല ശ്രീധർമ്മശാസ്‌താവിനോടുള്ള ആരാധന കൊണ്ടാണെന്നും എല്ലാവർഷവും ആന്ധ്ര പ്രദേശിൽ നിന്നും നിരവധി ആളുകളെ കൂട്ടിയാണ് ദർശനത്തിനായി ശബരിമലയിൽ എത്തുന്നതെന്നും മണിരത്നം സ്വാമി പറഞ്ഞു.
ഭക്തര്‍ക്ക് പരമാവധി സൗകര്യം മന്ത്രി കെ രാധാകൃഷണന്‍: തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. മണ്ഡലകാല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുന്ന സന്നിധിയാണ് ശബരിമല. തീര്‍ഥാടകര്‍ക്ക് മികച്ച ദര്‍ശനാനുഭവം നല്‍കാന്‍ വകുപ്പുകളുടെ ഏകോപനം സഹായകരമാവുന്നുണ്ട്.