ഇടുക്കി: കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വച്ച് വളം കയറ്റി വന്ന ലോറിയുടെ നിയന്ത്രണം ചെങ്കുത്തായ കയറ്റത്തിൽ നഷ്‌ടപ്പെടുകയായിരുന്നു. പുറകോട്ട് നീങ്ങിയ വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴെയുള്ള കൃഷിയിടത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു.
വട്ടക്കണ്ണിപ്പാറയിൽ ചരക്ക് ലോറി തലകീഴായി മറിഞ്ഞു - ചരക്ക് ലോറി
നിയന്ത്രണം നഷ്‌ടപ്പെട്ട് പുറകോട്ട് നീങ്ങിയ വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴെയുള്ള കൃഷിയിടത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു
വട്ടക്കണ്ണിപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം
പ്രദേശവാസികൾ ചേർന്ന് ലോറിക്കുള്ളിൽ നിന്നും ഡ്രൈവറെ പുറത്തെടുത്തു. അബോധാവസ്ഥയിലായിരുന്ന ഡ്രൈവറെ രാജാക്കാട് ആശുപത്രിയിൽ എത്തിച്ചു. ചെങ്കുത്തായ കയറ്റവും കൊടും വളവും ചേർന്ന വട്ടക്കണ്ണിപ്പാറയിൽ ഇതിന് മുൻപും നിരവധി വാഹനങ്ങൾ കയറ്റം കയറാനാകാതെ പിന്നോട്ട് ഉരുണ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.