ഇടുക്കി: മൂന്നാറിൽ വനം വകുപ്പിന്‍റെ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടിൽ തുറന്നു വിട്ടു. പെരിയാർ കടുവ സങ്കേതത്തിലാണ് തുറന്നു വിട്ടത്. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാൽ ജീവിക്കാൻ ആകുമെന്ന വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മൂന്നാറിൽ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടിൽ തുറന്നു വിട്ട് വനം വകുപ്പ്
പെരിയാർ കടുവാ സങ്കേതത്തിലാണ് തുറന്ന് വിട്ടത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.
മൂന്നാറിൽ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടിൽ തുറന്നു വിട്ട് വനം വകുപ്പ്
ALSO READ:മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയ്ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും
ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കടുവയെ കാട്ടിൽ തുറന്നു വിട്ടത്.
Last Updated : Oct 7, 2022, 11:45 AM IST