ഇടുക്കി: കുടിയേറ്റ കർഷകന്‍റെ വേദനയ്ക്ക് ഒരിക്കലും അവസാനമില്ല. വന്യമൃഗശല്യവും പ്രകൃതി ക്ഷോഭങ്ങളും കൃഷിയില്‍ നഷ്ടങ്ങൾ മാത്രം സമ്മാനിക്കുമ്പോഴും അവരുടെ ആഗ്രഹം പട്ടയമുള്ള സ്വന്തം ഭൂമി വേണമെന്നാണ്.
ഏഴ് പതിറ്റാണ്ട്; പട്ടയം വെറും സ്വപ്‌നമായി പൊന്മുടിയിലെ കർഷകർ - പൊന്മുടി അണക്കെട്ട്
പട്ടയമില്ലാത്തതിനാൽ കാർഷിക അനുകൂല്യങ്ങൾ, വിദ്യാഭ്യാസലോൺ തുടങ്ങി സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. നിവേദനങ്ങളും അപേക്ഷകളുമായി മന്ത്രി മന്ദിരങ്ങളും സർക്കാർ ഓഫീസുകളും കയറിയിറങ്ങിയ പൊൻമുടിയിലെ നിർധന കുടുംബങ്ങൾക്ക് പട്ടയമെന്നത് ഇന്നും സ്വപ്‌നം മാത്രമാണ്.
ഏഴ് പതിറ്റാണ്ടിന് മുൻപ് ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളിലായി കിടക്കുന്ന പൊന്മുടിയിലേക്ക് കുടിയേറി കൃഷി ഉപജീവനമാർഗമാക്കിയവരാണ് ഇപ്പോഴും പട്ടയമില്ലാതെ ജീവിക്കുന്നത്. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പൊന്മുടിയിൽ അണക്കെട്ട് വന്നതോടെയാണ് നൂറോളം കുടുംബങ്ങളുടെ പട്ടയ സ്വപ്‌നങ്ങൾ നഷ്ടമായത്.
പദ്ധതിക്ക് ആവശ്യമായ സ്ഥലം കുടിയൊഴിപ്പിച്ച് വൈദ്യുതി വകുപ്പ് ഏറ്റെടുത്ത് ബോർഡും സ്ഥാപിച്ചു. എന്നാൽ പദ്ധതി പ്രേദേശത്ത് ഉൾപ്പെടാത്ത മേഖലയും സർക്കാർ രേഖയിൽ ഇപ്പോഴും ഡാമിന്‍റെ ഭാഗമാണ്. ഇതോടെ ഇനിയൊരിക്കലും സ്വന്തമായി പട്ടയം ലഭിക്കില്ലെന്ന സ്ഥിതിയായി. പട്ടയമില്ലാത്തതിനാൽ കാർഷിക അനുകൂല്യങ്ങൾ, വിദ്യാഭ്യാസലോൺ തുടങ്ങി സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. നിവേദനങ്ങളും അപേക്ഷകളുമായി മന്ത്രി മന്ദിരങ്ങളും സർക്കാർ ഓഫീസുകളും കയറിയിറങ്ങിയ പൊൻമുടിയിലെ നിർധന കുടുംബങ്ങൾക്ക് പട്ടയമെന്നത് ഇന്നും സ്വപ്‌നം മാത്രമാണ്.