ഇടുക്കി: കൊവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി. രാജാക്കാട് ഗ്രാമപഞ്ചായത്തംഗം കെ.പി സുബീഷാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹായത്തോടെ നിര്‍ധനര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കിയത്.
കൊവിഡ് സഹായഹസ്തം; ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി - ഡിവൈഎഫ്ഐ
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.
കൊവിഡ് സഹായഹസ്തം; ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി
Also Read: കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു.