കേരളം

kerala

ETV Bharat / state

കിറ്റിന് രാഷ്‌ട്രീയമില്ല, പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി.ആർ. അനിൽ

സർക്കാരിന്‍റെ ഓണക്കിറ്റിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ഉൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചിലരുടെ ദുഷ്‌ടലാക്കാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം.

By

Published : Aug 1, 2021, 3:45 PM IST

Food Minister responding to kit distribution Controversy  Food Minister  Food Minister GR Anil  kit distribution Controversy  kit distribution  ഓണാക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതം  ഓണാക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി ജിആർ അനിൽ  ജിആർ അനിൽ  ഭക്ഷ്യമന്ത്രി ജിആർ അനിൽ  ഭക്ഷ്യമന്ത്രി  ഓണക്കിറ്റ്  കിറ്റ് വിതരണം
ഓണാക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി.ആർ. അനിൽ

ഇടുക്കി:ഓണക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ലെന്നും പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കിറ്റിന് റേഷൻ കടകളിൽ വിതരണോദ്ഘാടനം നടത്തണമെന്ന് പറഞ്ഞിട്ടില്ല. സുതാര്യത ഉറപ്പ് വരുത്താൻ വേണ്ടിയാണ് നാട്ടിലെ പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. കിറ്റ് വിതരണം നടത്തുന്ന രീതിയെ കുറിച്ചുള്ള കത്താണ് നൽകിയത്. വിതരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രമാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നത് ചിലരുടെ ദുഷ്‌ടലാക്കാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓണാക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി.ആർ. അനിൽ

സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇടത്തെ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് കൊടുക്കുന്ന സർക്കാരാണ് കേരളത്തിൽ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രിയുടെ പ്രതികരണം.

ALSO READ:ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം

ABOUT THE AUTHOR

...view details