കനത്ത മഴയില്‍ ഒഴുകിപ്പോയത് റ്റിജോയുടെ സ്വപ്നങ്ങൾ - farming idukki
ലോക്ക്‌ഡൗണ്‍ കാലത്ത് പിതാവ് ടൈറ്റസിന്‍റെ സഹോയത്തോടെ പാടത്ത് കുളം നിര്‍മിച്ച് ബിഎസ്‌സി ബോട്ടണി വിദ്യാര്‍ഥിയായ റ്റിജോ മത്സ്യകൃഷി ആരംഭിച്ചത്.
ഇടുക്കി:കനത്ത മഴയെ തുടര്‍ന്ന് കുളം കരകവിഞ്ഞൊഴുകി മത്സ്യകൃഷി നശിച്ചു. രാജാക്കാട് താന്നിക്കല്‍ റ്റിജോയുടെ മത്സ്യകൃഷിയാണ് നശിച്ചത്. ബിഎസ്‌സി ബോട്ടണി വിദ്യാര്‍ഥിയായ റ്റിജോ ലോക്ക്‌ഡൗണ്‍ കാലത്താണ് പിതാവ് ടൈറ്റസിന്‍റെ സഹോയത്തോടെ പാടത്ത് കുളം നിര്‍മിച്ച് മത്സ്യകൃഷി ആരംഭിച്ചത്. കടം വാങ്ങിയ പതിനായിരം രൂപ ചെലവിട്ടാണ് കുളത്തില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചതെന്ന് റ്റിജോ പറയുന്നു. രണ്ട് മാസം കഴിഞ്ഞാല്‍ ആദ്യഘട്ട വിളവെടുപ്പ് നടത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്‌ത കനത്ത മഴയില്‍ കുളങ്ങള്‍ കരകവിഞ്ഞ് മീനുകള്‍ സമീപത്തെ തോട്ടിലേയ്ക്ക് ഒഴുകിപ്പോയത്. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ സഹായം തനിക്കും അനുവദിക്കണമെന്നാണ് റ്റിജോയുടെ ആവശ്യം.