കേരളം

kerala

ETV Bharat / state

ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ ഹൈടെക്കാവുന്നു - FIRST HIGHTEC POLICE STATION

ഇടുക്കി ജില്ലയിലെ ആദ്യ ഹൈടെക് പൊലീസ്റ്റേഷൻ എന്ന ബഹുമതിയും ജില്ലയിലെ ചരിത്ര സ്മാരകം കൂടിയായ ഉടുമ്പൻചോല പൊലീസ് സ്റ്റേഷന് സ്വന്തമാകും.

ഫയൽ ചിത്രം

By

Published : Feb 1, 2019, 4:45 PM IST

ഇടുക്കി : ജില്ലയിലെ ആദ്യ ഹൈടെക് സ്റ്റേഷനാകാൻ ഒരുങ്ങി ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും.

നിർമ്മാണപ്രവർത്തനം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ശേഷമാകും ഹൈടെക് സ്റ്റേഷനാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക. നിലവിൽ മൂന്നേമുക്കാൽ കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്.

ഫയൽ വീഡിയോ
പതിറ്റാണ്ടുകൾക്കുമുമ്പ് ഉടുമ്പൻചോലയിയിരുന്നു പൊലീസ് സ്റ്റേഷനും കോടതിയും പ്രവർത്തിച്ചിരുന്നത്. പിന്നീട് ശാന്തൻപാറയിൽ പുതിയ കെട്ടിടം നിർമിച്ച് സ്റ്റേഷനിലെ പ്രവർത്തനം ഇവിടെ നിന്നും മാറ്റി. പൊലീസ് സ്റ്റേഷൻ പ്രവർത്തനം ശാന്തമ്പാറയിലേയ്ക്ക് മാറിയതിനു ശേഷവും വ്യാജമദ്യവും ,അനധികൃത മദ്യവില്പന അടക്കമുള്ള പ്രവർത്തനങ്ങൾ ഇവിടെ സജീവമായി . നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യത്തെ തുടർന്നായിരുന്നു ഉടുമ്പൻചോലയിൽ പിന്നീട് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ഇവിടെ വിനോദസഞ്ചാരികളുടെ കടന്നുവരവും വർധിച്ചതോടെ വിസ്തൃതിയേറിയ പ്രദേശത്തെ സുരക്ഷാ പ്രതിസന്ധിയിലായി. ഇതോടെയാണ് ഉടുമ്പൻചോലയിൽ പുതിയതായി പൊലീസ് സ്റ്റേഷൻ എന്ന ആവശ്യം ശക്തമാകുന്നത് . ഇതിനിടെ നിരവധി നിവേദനങ്ങളും,പരാതികളും നൽകിയ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബജറ്റിൽ പൊലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

ABOUT THE AUTHOR

...view details