ഇടുക്കി:പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണത്തിന് സർക്കാർ നടപടികൾ തുടങ്ങി. ലയങ്ങൾ പുതുക്കി നിർമിക്കാൻ 10 കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ലയങ്ങളിലെ തൊഴിലാളികളുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.
തേയില തോട്ടം തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണം; 10 കോടി അനുവദിച്ചതായി ധനമന്ത്രി
ലയങ്ങളിലെ തൊഴിലാളികളുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.
പീരുമേട് താലൂക്കിലെ പല തോട്ടങ്ങളും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ തേയില തോട്ടമായ പീരുമേട് ടീ കമ്പനി, ഉടമകൾ ഉപേക്ഷിച്ചു പോയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. തോട്ടം പ്രതിസന്ധി ആരംഭിച്ച ശേഷം ലയങ്ങളുടെ അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. കാലവർഷമായതോടെ പല ലയങ്ങളും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.
ഇതോടെയാണ് തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്. അതേസമയം നേരത്തെയും സർക്കാർ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവയൊന്നും നടപ്പായില്ല. ഇതോടെ ലയങ്ങളുടെ പുനരുദ്ധാരണവും വാഗ്‌ദാനത്തിൽ അവസാനിക്കരുതെന്ന അപേക്ഷയാണ് തൊഴിലാളികൾക്കുള്ളത്.