യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു - യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഇടുക്കി: തൊടുപുഴയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് പെണ്‍കുട്ടിയുമായി സംസാരിച്ചുകൊണ്ടിരുന്ന ലിബിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടയിലാണ് ലിബിന് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സദാചാര ഗുണ്ടായിസമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.