ഇടുക്കി:കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നില്ലെന്ന് പരാതി. തുടർച്ചയായി ഉണ്ടായ മൂന്ന് പ്രളയത്തിലും കൃഷിനാശമുണ്ടായിട്ടും പ്രദേശത്തെ കര്‍ഷകര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇതോടെ പല കര്‍ഷരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കടബാധ്യതയടെ നടുവിലായ കര്‍ഷകര്‍ക്ക് നിലവില്‍ കൃഷി തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷി ആരംഭിക്കുന്നതിന് അടിയന്തിര സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ കാന്തല്ലൂര്‍ പഞ്ചായത്തില്‍ പ്രളയത്തില്‍ ഏക്കറ് കണക്കിന് പച്ചക്കറിയാണ് നശിച്ചത്.
കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നില്ലെന്ന് പരാതി - കാന്തല്ലൂരിലെ കൃഷി നാശം
കടബാധ്യതയടെ നടുവിലായ കര്‍ഷകര്‍ക്ക് നിലവില്‍ കൃഷി തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷി ആരംഭിക്കുന്നതിന് അടിയന്തിര സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വർഷവും ക്യാരറ്റ്, കാബേജ്, ബീന്‍സ് അടക്കമുള്ള കൃഷിവിളകള്‍ വ്യാപാകമായി നശിച്ചിരുന്നു. 740 കര്‍ഷകരുടെ ഏക്കറ് കണക്കിന് കൃഷിനശിച്ചു. പതിനാല് ലക്ഷത്തി എഴുപത്തിയാറായിരത്തി ഇരുനൂറ്റി മുപ്പത്തിയഞ്ച് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്. എന്നാല്‍ ഒരു രൂപപോലും ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ച അപേക്ഷ പ്രകാരം നാശനഷ്ടം വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തുമെന്നുമാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. .