ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പച്ചക്കറികള്‍ സംഭാവന ചെയ്‌ത് മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റിലെ കര്‍ഷകര്‍. നാല് കര്‍ഷകര്‍ ചേര്‍ന്ന് വിളയിച്ചെടുത്ത രണ്ടര ടണ്ണോളം വരുന്ന പച്ചക്കറികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത്.
രണ്ടര ടൺ പച്ചക്കറികൾ സംഭാവന ചെയ്ത് എല്ലപ്പെട്ടിയിലെ കർഷകർ - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ ഡിവിഷനിലെ കര്‍ഷകരായ പി.കെ സെന്തില്‍കുമാര്‍, കെ.വി മനോഹരന്‍, ജെ.കെ ജെയകൊടി, എസ്.കെ സെല്‍വകുമാര്‍ എന്നിവരാണ് തങ്ങളുടെ അധ്വാനത്തിന്‍റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ ഡിവിഷനിലെ കര്‍ഷകരായ പി.കെ സെന്തില്‍കുമാര്‍, കെ.വി മനോഹരന്‍, ജെ.കെ ജെയകൊടി, എസ്.കെ സെല്‍വകുമാര്‍ എന്നിവരാണ് തങ്ങളുടെ അധ്വാനത്തിന്‍റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ക്യാബേജ്, ക്യാരറ്റ്, കിഴങ്ങ്, കോളിഫ്‌ളവർ ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഇവര്‍ കൊവിഡിൽ ദുരിതത്തിലായവർക്കായി കയറ്റി അയച്ചു. കൊവിഡ് കാലത്ത് തങ്ങളാൽ കഴിയുന്നത് ചെയ്‌തതിന്‍റെ സന്തോഷം കര്‍ഷകര്‍ പങ്കുവെച്ചു. ദേവികുളം തഹസില്‍ദാര്‍ ജിജി.എം കുന്നപ്പള്ളി കര്‍ഷകരുടെ പക്കല്‍ നിന്നും പച്ചക്കറികള്‍ ഏറ്റുവാങ്ങി നാടിന് കരുതലായ കര്‍ഷകരെ അനുമോദിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുമാര്‍, വി.കെ സെന്തില്‍ കുമാര്‍, എം.ഗോവിന്ദസാമി, ഹോര്‍ട്ടികോര്‍പ്പ് അസിസ്റ്റന്‍റ് മാനേജര്‍ ജിജോ രാധാകൃഷ്ണന്‍, കൃഷി ഓഫീസര്‍ ബിജു കെ.ഡി, കെഡിഎച്ച്പി ഫീല്‍ഡ് ഓഫീസര്‍ എം.രാജാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.