കേരളം

kerala

ETV Bharat / state

സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഭർത്താവ് ഭാര്യയെ വെട്ടി - പൊലീസ്

വഴക്കിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചത്

പ്രതീകാത്മക ചിത്രം

By

Published : Mar 15, 2019, 1:41 AM IST

ഇടുക്കി രാജാക്കാട്ടില്‍ യുവതിക്ക് വെട്ടേറ്റു. യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്, പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഷിബുവും, ഷിജിയും എറണാകുളത്ത് സ്ഥിരതാമസക്കാരാണ്. ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകുമായിരുന്നു. ഭര്‍ത്താവിന്‍റെ ശാരീരിക പീഡനം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിജി തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഇന്നലെ നാട്ടിലെത്തി വീടും പരിസരവും നിരീക്ഷിച്ച ഭര്‍ത്താവും കൂട്ടുകാരും രാവിലെ യുവതിയെ വീട്ടില്‍ കയറി വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷിജിയുടെ കഴുത്തിനാണ് വെട്ടേറ്റത്. നിലവിളി കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിക്കൂടി. ഇ സമയം രക്ഷപ്പെടാൻ ശ്രമിച്ച സുഹൃത്തുക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഷിബു ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും മുമ്പും പലതവണ ഭാര്യയെ ഇയാൾ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിലെ കൊട്ടേഷൻ സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

ABOUT THE AUTHOR

...view details