ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ സംഭാവന ആവശ്യപ്പെട്ട് വ്യാജ പരസ്യം. 'ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍' എന്ന സംഘടനയുടെ പേരിലാണ് പണമാവശ്യപ്പെട്ട് പരസ്യം ചെയ്തിരിക്കുന്നത്.ഇത് ജില്ലാ ഭരണകൂടത്തിന്‍റെ അനുവാദമോ അറിവോ ഇല്ലാതെ ദുരന്തത്തെ നല്ലരൊവസരമായി കണ്ട് പണം തട്ടിയെടുക്കുവാനുള്ള ശ്രമമാണെന്നും സംഭവത്തില്‍ ഇടുക്കി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ല ഭരണകൂടം അറിയിച്ചു.
പെട്ടിമുടി ദുരന്തം; സംഭാവനയാവശ്യപ്പെട്ട് വ്യാജ പരസ്യം
ജില്ലാ ഭരണകൂടം അറിയാതെ 'ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍' എന്ന സംഘടനയുടെ പേരിലാണ് തട്ടിപ്പ്.
പെട്ടിമുടി ദുരന്തം; സംഭാവനയാവശ്യപ്പെട്ട് വ്യാജ പരസ്യം
ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായതിനാല്‍ അത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.