കേരളം

kerala

ETV Bharat / state

അനധികൃത മദ്യ വിൽപ്പന; അറുപത്തിയാറുകാരൻ അറസ്റ്റിൽ - ആദിവാസി കോളനി

പലതവണ ഇയാളെ പിടികൂടാൻ എക്സൈസ് സംഘം ശ്രമം നടത്തിയിരുന്നെങ്കിലും എക്സൈസിനെ കബളിപ്പിച്ചു രക്ഷപെടുകയായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രഭാകരൻ കഞ്ചാവ് വിൽപന നടത്തി വന്നിരുന്നതായും എക്സൈസ് സംഘം അറിയിച്ചു.

എക്സൈസ് പിടിയിലായ പ്രഭകരൻ

By

Published : Mar 27, 2019, 1:48 AM IST

Updated : Mar 27, 2019, 3:39 AM IST

അനധികൃത മദ്യ വിൽപ്പന നടത്തിയ അറുപത്തിയാറുകാരനെ അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ചിന്നപ്പാറ തലനിരപ്പൻകുടി സ്വദേശി പ്രഭാകരനെയാണ് തിങ്കളാഴ്ച രാത്രി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നാലേകാൽ ലിറ്റർ മദ്യവും എക്സൈസ് സംഘം കണ്ടെടുത്തു.

ആദിവാസി കോളനിയിൽ പ്രഭാകരൻ വ്യാപകമായി മദ്യവില്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിമാലി എക്സൈസ് സംഘം തിങ്കളാഴ്ച രാത്രിയിൽ പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയത്. ആവശ്യക്കാരായ ആദിവാസികൾക്ക് അനധികൃതമായി മദ്യം നൽകുന്നതിനിടയിൽ ആയിരുന്നു എക്സൈസ് സംഘം പ്രഭാകരനെ കസ്റ്റഡിയിലെടുത്തത്.

അടിമാലിയിൽ നിന്നും മദ്യം വാങ്ങി കോളനിയിൽ എത്തിച്ചശേഷം വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് മദ്യം വിൽപന നടത്തുകയാണ് പ്രഭാകരന്‍റെ രീതി. നാളുകളായി പ്രതി മദ്യ വില്പന നടത്തി വരുന്നതായി സൂചന ലഭിച്ചിരുന്നെന്നും, കോളനിവാസികൾക്കായിരുന്നു കൂടുതലും മദ്യ വില്പന നടത്തിയിരുന്നതെന്നും അടിമാലി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

അനധികൃത മദ്യ വിൽപ്പന; അറുപത്തിയാറുകാരൻ അറസ്റ്റിൽ
Last Updated : Mar 27, 2019, 3:39 AM IST

ABOUT THE AUTHOR

...view details