കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്ത് രണ്ടു കേസുകളിലായി 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

മദ്യശാലകൾ അടഞ്ഞതോടെ നിരവധി വ്യാജമദ്യക്കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ പരിശോധന ശക്തമാക്കിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.

excise sezied 240 liter Alcohol  നെടുങ്കണ്ടത്ത് രണ്ടു കേസുകളിലായി 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി  ഇടുക്കി  നെടുങ്കണ്ടം  നെടുങ്കണ്ടം വാർത്തകൾ  മദ്യശാല  Alcohol  Alcohol news
നെടുങ്കണ്ടത്ത് രണ്ടു കേസുകളിലായി 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

By

Published : May 11, 2021, 10:17 PM IST

ഇടുക്കി:നെടുങ്കണ്ടത്ത് രണ്ടു കേസുകളിലായി 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മദ്യശാലകൾ അടഞ്ഞതോടെ നിരവധി വ്യാജമദ്യക്കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കോമ്പയാർ കനകപ്പാറ അനന്ദുഭവൻ പ്രകാശ് കുമാർ എന്നയാൾ ചാരായം നിർമ്മിക്കുന്നതിനായി വീടിനു പുറക് വശത്തുള്ള കാലിതൊഴുത്തിൽ സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്.140 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

നെടുങ്കണ്ടത്ത് രണ്ടു കേസുകളിലായി 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
മറ്റൊരു കേസിൽ കരുണാപുരത്ത് വീടിന്‍റെ പടിക്കെട്ടിന് സമീപം കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തി.കരുണാപുരം 50 ഏക്കർ ബ്ലോക്ക്‌ നമ്പർ 420 വീട്ടിൽ വിനേഷ് കുമാറിന്‍റെ പേരിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘം അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു. ഈ വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.

ABOUT THE AUTHOR

...view details