ഇടുക്കി : കട്ടപ്പനയിൽ പുരയിടത്തിൽ നിന്ന് 200 ലിറ്റർ കോട പിടിച്ചെടുത്തു. കട്ടപ്പന സ്വരാജ് സ്വദേശി അജോമോൻ്റ (41) പുരയിടത്തിൽ നിന്നാണ് കോട കണ്ടെത്തിയത്. ഇയാൾക്കെതിരെ കേസേടുത്തു.പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്ലാസ്റ്റിക് ബാരലിൽ കുഴിച്ചിട്ട നിലയിലായിരുന്നു കോട കണ്ടെത്തിയത്. വാറ്റുചാരയ വിൽപന ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരാണ് കോട പിടികൂടിയത്.
കട്ടപ്പനയിൽനിന്ന് 200 ലിറ്റർ കോട പിടിച്ചെടുത്തു - എക്സൈസ്
വാറ്റ് നിർമിക്കാനായി വീടിനു സമീപം ബാരലിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ച 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് കട്ടപ്പന എക്സൈസ് കണ്ടെത്തിയത്
കട്ടപ്പനയിൽനിന്ന് 200 ലിറ്റർ കോട പിടിച്ചെടുത്തു
വറ്റു നിർമ്മിക്കുവാനായി വീടിനു സമീപം ബാരലിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ച 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് കട്ടപ്പന എക്സൈസ് കണ്ടെത്തിയത്. കട്ടപ്പന എക്സൈസ് ഇൻസ്പെക്‌ടർ കെ.ബി ബിനുവും സംഘവും ചേർന്നാണ് വാറ്റുസങ്കേതം കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.