ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം പൊന്നാങ്കാണിയിൽ പാലാറിന്‍റെ ഉത്ഭവത്തിൽ സ്വകാര്യ വ്യക്തി തടയണ കെട്ടി നീരൊഴുക്ക് തടഞ്ഞ സംഭവത്തിൽ നടപടിയുമായി ഗ്രാമപഞ്ചായത്ത്. കല്ലാർ പുഴയുടെ പോഷക ജലസ്രോതസായ പാലാറിന്‍റെ ഉത്ഭവത്തിൽ തടയണ കെട്ടി സ്വാഭാവിക ഒഴുക്ക് തടഞ്ഞ സംഭവം ജൂൺ മൂന്നിന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.
സ്വകാര്യ വ്യക്തി തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയ സംഭവം; നടപടിയുമായി ഗ്രാമപഞ്ചായത്ത് READ MORE:സ്വകാര്യ വ്യക്തി തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയെന്ന പരാതിയുമായി നാട്ടുകാർ
തടയണ 24 മണിക്കൂറിനുള്ളിൽ പൊളിച്ചുനീക്കണമെന്ന് ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടു. ഇടിവി ഭാരതിന്‍റെ വാർത്തയെത്തുടർന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേരുകയും സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മറ്റിയുടെ നേതൃത്വത്തിൽ തടയണ നിർമിച്ച സ്ഥലം സന്ദർശിക്കുകയും കൈയ്യേറ്റം നടന്നതായി ബോധ്യപ്പെടുകയുമായിരുന്നു.
ചെക്ക് ഡാം പൊളിച്ചു മാറ്റുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. രണ്ടായിരത്തിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്ന നീരൊഴുക്കാണ് സ്വകാര്യ വ്യക്തി തടസപ്പെടുത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, വൈസ് പ്രസിഡന്‍റ് സിജോ നടക്കൻ പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാർ, ബിന്ദു സഹദേവൻ, സെക്രട്ടറി എ. അജികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത് .