ഇടുക്കി: രാമക്കല്‍മേട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസിലും നേരിയ വര്‍ധനവ് ഏര്‍പ്പെടുത്തി. പാര്‍ക്കിങ് ഉള്‍പ്പടെയുള്ള വിവിധ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി ഏകീകൃത ഫീസ് സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള പ്രവേശന ഫീസ് അഞ്ച് രൂപയില്‍ നിന്ന് 10 ആയും മുതിര്‍ന്നവര്‍ക്ക് 10ല്‍ നിന്ന് 20 ആയുമാണ് ഉയര്‍ത്തിയത്. ഇതോടെ ജില്ലയിലെ മുഴുവന്‍ ഡിടിപിസി സെന്‍ററുകളിലും ഒരേ നിരക്കിലുള്ള ഫീസ് സംവിധാനം ആയി.
രാമക്കല്‍മേട്ടിലേക്ക് പ്രവേശനഫീസ് വര്‍ധിപ്പിച്ചു - tourist center
കുട്ടികള്‍ക്കുള്ള പ്രവേശന ഫീസ് അഞ്ച് രൂപയില്‍ നിന്ന് 10 ആയും മുതിര്‍ന്നവര്‍ക്ക് 10ല്‍ നിന്ന് 20 ആയുമാണ് ഉയര്‍ത്തിയത്.
രാമക്കല്‍മേട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശനഫീസ് വര്‍ധിപ്പിച്ചു
കുറവന്‍ കുറത്തി ശില്പത്തിന് സമീപത്തായി പുതിയതായി ഒരുക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനും മറ്റ് തുക നല്‍കേണ്ടതില്ല.
രണ്ടര കോടിയോളം രൂപ മുതല്‍ മുടക്കി അടുത്തിടെ രാമക്കല്‍മേട്ടില്‍ വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ പദ്ധതികള്‍ നടപ്പിലാക്കേണ്ടതിനാലും കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുമാണ് പ്രവേശന തുക നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കാൻ ഡിടിപിസി തീരുമാനമെടുത്തത്.