ഇടുക്കി: കാട്ടാനക്കൂടം വീട് വളഞ്ഞതിനെ തുടർന്ന് കൊച്ചു കുട്ടികൾ അടക്കം ശ്വാസം അടക്കിപ്പിടിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂര്‍. വീടിന്‍റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ത്ത് പുലര്‍ച്ചയോടെ കാട്ടാനക്കൂട്ടം പിൻവാങ്ങി. മൂന്നാര്‍ ഗൂഡാര്‍വിള എസ്‌റ്റേറ്റിൽ രാത്രി 11 മണിയോടെയാണ് കാട്ടാനക്കൂട്ടം വീട് വളഞ്ഞത്. കാട്ടാനക്കൂട്ടം ലയത്തിലെ അവസാനത്തെ സുധയുടെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
കാട്ടാനകൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഭയന്ന് ഗൂഡാര്‍വിള എസ്റ്റേറ്റ് - elephant making life threat idukki
എസ്റ്റേറ്റിലെ വീടുകളും കൃഷിയിടവും ആന നശിപ്പിച്ചു
നായകളുടെ സ്വരം കേട്ടുണര്‍ന്ന സുധ പുറത്ത് വന്യമ്യഗങ്ങള്‍ എത്തിയെന്നാണ് ആദ്യം കരുതിയത്. സമീപത്തെ ക്യഷിയിടത്തില്‍ കമ്പുകള്‍ ഒടിക്കുന്ന ശബ്ദം കേട്ടതോടെയാണ് ആനയാണെന്ന് മനസിലാക്കിയത്. ഇതോടെ കുട്ടികളുമൊത്ത് ശ്വാസം അടക്കിപ്പിടിച്ച് വീട്ടില്‍ ഇരുന്നു. ഇതിനിടെയാണ് കട്ടിലിനും സമീപത്തെ ജനല്‍ ചില്ലകള്‍ കാട്ടാനകള്‍ തകര്‍ത്ത്. ഭയന്നുവിറച്ച ഇവര്‍ കുട്ടികളെയും കൂട്ടി അടുക്കളയില്‍ ഒളിച്ചിരുന്നു. വീടിന്‍റെ പിറകുവശത്തും കാട്ടാനകള്‍ വളഞ്ഞിരുന്നത് പുലര്‍ച്ചെയാണ് മനസിലായത്. ഭയത്തോടെയാണ് വീടിനുള്ളിൽ കഴിഞ്ഞതെന്ന് കുട്ടികള്‍ പറയുന്നു.
രണ്ട് സംഘങ്ങളായാണ് കാട്ടാനകള്‍ എസ്റ്റേറ്റുകളില്‍ എത്തിയത്. ആദ്യസംഘം രാത്രി പതിനൊന്ന് മണിയോടെയും രണ്ടാമത്തേത് പുലര്‍ച്ചെ നാലുമണിയോടെയുമാണ് എത്തിയത്. ഗണേശന്‍, സുധ, ലക്ഷ്മണന്‍ എന്നിവരുടെ ക്യഷികൾ പൂര്‍ണമായും കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങിയതോടെ സ്വൈര്യജീവിതം നയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തോട്ടം തൊഴിലാളികള്‍. കാടിറങ്ങുന്ന കാട്ടാനകൾ പതിനായിരങ്ങള്‍ മുടക്കി ഇറക്കിയ ക്യഷികൾ നശിപ്പിച്ചാണ് തിരികെ മടങ്ങുന്നത്.