തൊടുപുഴ:ഇത്തവണ മികച്ച പോളിങാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു-വലതു സ്ഥാനാര്‍ഥികള്‍. 2014, 2016 ൽ നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ പോളിങ് ഇത്തവണ രേഖപ്പെടുത്തിയത് സ്ഥാനാർഥികൾക്ക് പ്രതീക്ഷ നൽകുന്നു. എന്നാല്‍ ഇടുക്കിയിലെ നിര്‍ണായകമായ സമുദായ വോട്ടുകളുടെ അടിസ്ഥാനത്തിലാകും വിജയം ആര്‍ക്കൊപ്പം എന്ന് തീരുമാനിക്കപ്പെടുന്നത്.
ഇടുക്കിയില്‍ മികച്ച പോളിങ്; പ്രതീക്ഷവെച്ച് ഇടത്-വലത് സ്ഥാനാര്‍ഥികള്‍ - ഇടത്-വലത് സ്ഥാനാര്‍ഥികള്‍
2014, 2016ൽ നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ പോളിങ് ഇത്തവണ രേഖപ്പെടുത്തിയത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നൽകുന്നു
ഇടുക്കിയില്‍ മികച്ച പോളിങ്; പ്രതീക്ഷവെച്ച് ഇടത്-വലത് സ്ഥാനാര്‍ഥികള്‍
തോട്ടം മേഖലയിൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും, ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും വിജയം പ്രതീക്ഷിക്കുന്നതായും ഇടത് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയിസ് ജോർജ് പറഞ്ഞു.
എന്നാൽ ഇടുക്കിയിലെ മികച്ച പോളിങ് ശതമാനം യുഡിഎഫിനാകും ഗുണം ചെയ്യുകയെന്നും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ഇടുക്കിയിലും പ്രതിഫലിക്കുമെന്നും. മികച്ച വിജയം നേടി യുഡിഎഫ് തിരിച്ചെത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യക്കോസ് പ്രതികരിച്ചു.
Last Updated : Apr 24, 2019, 7:42 PM IST