ഇടുക്കി:രാജാക്കാട് വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചിത്തണ്ണിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന പി.കെ കൊച്ചുമുഹമ്മദാണ് മരിച്ചത്. ഇന്ന് (18-07-2022) രാവിലെയാണ് ശ്രീനാരായണപുരം ടൂറിസം സെന്‍ററിന് സമീപം മുതിരപ്പുഴയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മുതിരപ്പുഴയാറില്‍ ലോട്ടറി കച്ചവടക്കാരനായ വയോധികൻ മരിച്ച നിലയില്‍ - rajakkad
കുഞ്ചിത്തണ്ണിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന പി.കെ കൊച്ചുമുഹമ്മദിനെയാണ് ശ്രീനാരായണപുരം ടൂറിസം സെന്‍ററിന് സമീപം മുതിരപ്പുഴയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൂറിസം സെന്‍റര്‍ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയില്‍ മൃതദേഹം തങ്ങി നില്‍ക്കുന്നതായി കണ്ടത്. കുഞ്ചിത്തണ്ണി ടൗണില്‍ 40 വര്‍ഷത്തിലെറെയായി വ്യാപാരം നടത്തിവന്നിരുന്ന വ്യക്തിയായിരുന്നു പി.കെ കൊച്ചുമുഹമ്മദ്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കൊച്ചുമുഹമ്മദ് ഞായറാഴ്‌ച (17-07-2022) രാത്രി ടൗണില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറഞ്ഞു.
അബദ്ധത്തില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച രാജാക്കാട് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.