ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായ ഏലപ്പാറ നഗരം വീണ്ടും കണ്ടെയിന്‍മെൻ്റ് സോണായി പ്രഖ്യാപിച്ചു. നഗരത്തിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നഗരത്തില്‍ ജനത്തിരക്ക് കൂടുന്നത് രോഗ വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
ഏലപ്പാറ നഗരം വീണ്ടും കണ്ടെയിന്‍മെൻ്റ് സോണായി പ്രഖ്യാപിച്ചു - കണ്ടെയിന്‍മെൻ്റ് സോൺ
നഗരത്തിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജൂലൈ 26നാണ് ഏലപ്പാറ നഗരത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും തുടര്‍ച്ചയായി കൊവിഡ് വ്യാപന തോത് വർധിക്കുകയാണ്. നഗരത്തിലെ അനില ടെക്സ്റ്റയില്‍സ് എന്ന വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ക്കാണ് രോഗ ബാധയുണ്ടായത്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് വ്യാപാര സ്ഥാപനത്തിൻ്റെ 500 മീറ്റര്‍ ചുറ്റളവില്‍ മൈക്രോ കണ്ടെയിന്‍മെൻ്റ് സോണായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പീരുമേട് സി.ഐ ശിവകുമാര്‍ ടി.എസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍, പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് ഓഫിസിലെ ഡ്രൈവര്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍, പലചരക്ക് വ്യാപാരികള്‍, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 76 പേർക്കാണ് രോഗബാധയുണ്ടായത്.