ഇടുക്കി ജില്ലയിൽ എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി
ദേവികുളത്തും തൊടുപുഴയിലും മൂന്നു വീതവും ഇടുക്കിയിലും ഉടുമ്പന്‍ഞ്ചോലയിലും ഒന്നു വീതവും പത്രികകൾ തള്ളി
ഇടുക്കി: ജില്ലയില്‍ 31 നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധന ചെയ്തതിൽ എട്ട് പത്രികകള്‍ തള്ളി. സൂക്ഷ്മ പരിശോധന അവസാനിച്ച ശേഷം ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 31 നാമനിര്‍ദ്ദേശ പത്രികകളാണുള്ളത്. ദേവികുളത്തും തൊടുപുഴയിലും മൂന്നു വീതവും ഇടുക്കിയിലും ഉടുമ്പന്‍ഞ്ചോലയിലും ഒന്നു വീതവും പത്രികകൾ തള്ളി. ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥികളായ ധനലക്ഷ്മിയുടെയും പൊന്‍പാണ്ടിയുടേയും ഫോറം 26 ടൈപ്പ് ചെയ്ത് സമര്‍പ്പിച്ചതില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാലാണ് തള്ളിയത്. നോട്ടറിയുടെ സ്റ്റാമ്പ് എല്ലാ പേജിലും പതിക്കണമെന്ന നിബന്ധന പാലിക്കാതിരുന്നതിനാലാണ് തങ്കച്ചന്‍റെ പത്രിക നിരസിച്ചത്. മറ്റെല്ലാ പത്രികയും തള്ളിയത് പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സാധുവായി അംഗീകരിച്ചതിനാലാണ്. ഡമ്മിയായി സമര്‍പ്പിച്ചവരുടേതാണ് തള്ളിയത്.