വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി പത്തൊമ്പതുകാരന്‍
അതിർത്തിയിൽ നുഴഞ്ഞുകയറ്റം ചെറുക്കാനുള്ള ഡ്രോണായ ജഡായു, പ്രകൃതി ദുരന്തങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന മ്യത്യുഞ്ജയ എന്നീ ഡ്രോണുകളാണ് ആദിലിന്‍റെ പുതിയ കണ്ടുപിടുത്തം.
ഇടുക്കി: നൂതന കണ്ടുപിടുത്തങ്ങളുമായി ശാസ്ത്രലോകത്തിന് കരുത്തേകാൻ കേരളത്തിന്‍റെ ഹൈറേഞ്ചിൽ നിന്നും ഒരു 19കാരൻ. അതിർത്തിയിൽ നുഴഞ്ഞുകയറ്റം ചെറുക്കാനുള്ള ഡ്രോണായ ജഡായു, പ്രകൃതി ദുരന്തങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന മ്യത്യുഞ്ജയ എന്നീ ഡ്രോണുകളാണ് ആദിലിന്‍റെ പുതിയ കണ്ടുപിടുത്തം. അതിർത്തിയിൽ ശത്രു പാളയത്തെ തകർക്കാൻ കെൽപ്പുള്ള ഡ്രോണാണ് ജഡായു. മൃത്യുഞ്ജയ എന്ന ഡ്രോണിനെ അവശ്യഘട്ടങ്ങളിൽ മരുന്നും ഭക്ഷണവുമായി മൂന്നു കിലോമീറ്ററോളം ദൂരത്തിൽ പറപ്പിക്കാൻ സാധിക്കും. തന്‍റെ കണ്ടുപിടിത്തം ഡി.ആർ.ഡി.ഒയ്ക്ക് സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി.
സ്വന്തമായി റോബോട്ടും നിര്‍മ്മിച്ചിട്ടുണ്ട് ഈ കുഞ്ഞ് ശാസ്ത്രഞ്ജന്‍. മനുഷ്യനുമായി ഇടപഴകാന്‍ കഴിയുന്ന ഈ റോബോട്ട് കഴിഞ്ഞ വര്‍ഷമാണ് ആദില്‍ നിര്‍മ്മിച്ചത്. ഇന്ത്യൻ -ഇന്‍റർനാഷണൽ സയൻസ് ഫെസ്റ്റിൽ ആദിലിന്‍റെ ഈ കണ്ടുപിടിത്തത്തിന് ബെസ്റ്റ് ഇന്നവേഷൻ അവാർഡ് ലഭിച്ചു.
ബൈസൺവാലി കണ്ടംകുളത്ത് വീട്ടിൽ സന്തോഷ്-മിനി ദമ്പതികളുടെ ഇളയ മകനാണ് ആദിൽ.