കേരളം

kerala

By

Published : Jun 28, 2020, 2:00 PM IST

Updated : Jun 28, 2020, 2:15 PM IST

ETV Bharat / state

ഗ്രാമീണ റോഡുകൾക്കും കുടിവെള്ളത്തിനും ആരോഗ്യ മേഖലക്കും പ്രാധാന്യം നൽകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

ജില്ലാപഞ്ചായത്തിന്‍റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിര്‍മിച്ച കലുങ്കിന്‍റെയും റോഡിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു

ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രസ്യ പൗലോസ് രാജകുമാരി district panchayat president rural roads, drinking water and health
ഗ്രാമീണ റോഡുകൾക്കും കുടിവെള്ളത്തിനും ആരോഗ്യ മേഖലക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

ഇടുക്കി: ഗ്രാമീണ റോഡുകൾക്കും ഉൾപ്രദേശങ്ങളിൽ കുടിവെള്ളത്തിനും ആരോഗ്യ മേഖലക്കുമാണ് ജില്ലയിൽ പ്രാധാന്യം നൽകുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രസ്യ പൗലോസ്. ജില്ലാപഞ്ചായത്തിന്‍റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിര്‍മിച്ച കലുങ്കിന്‍റെയും ഗ്രാമീണ റോഡിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി കരകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂശാപ്പള്ളി -ചോള്ളാകുന്നേൽ പടി റോഡിലാണ് കലുങ്ക് തീർത്തും റോഡ് കോൺക്രീറ്റ്‌ ചെയ്‌തും ഗതാഗത യോഗ്യമാക്കിയത്.

ഗ്രാമീണ റോഡുകൾക്കും കുടിവെള്ളത്തിനും ആരോഗ്യ മേഖലക്കും പ്രാധാന്യം നൽകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജൂബി അജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷേര്‍ലി വിത്സണ്‍, പഞ്ചായത്ത് മെമ്പര്‍ പിടി എല്‍ദോ, ഷിന്‍റോ പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Jun 28, 2020, 2:15 PM IST

ABOUT THE AUTHOR

...view details