ഇടുക്കി: ജനങ്ങളുടെ പരാതി തീർപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിന് തുടക്കമായി. ജനങ്ങളുടെ പരാതി താലൂക്ക് തലത്തില്‍ പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സഫലം 2020 എന്നു പേരിട്ടിരിക്കുന്ന പരിപാടി ആദ്യഘട്ടത്തിൽ ഉടുമ്പൻചോല താലൂക്കിൽ നടന്നു. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലെ ഭൂപ്രശ്നങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അദാലത്തുകളിലൂടെ എത്രയും വേഗം പരിഹരിക്കുമെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഉടുമ്പന്‍ചോല താലൂക്കില്‍ ഓണ്‍ലൈനായി 41 പരാതികളാണ് ലഭിച്ചത്.
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിന് തുടക്കമായി - സഫലം
സഫലം 2020 എന്നു പേരിട്ടിരിക്കുന്ന പരിപാടി ആദ്യഘട്ടത്തിൽ ഉടുമ്പൻചോല താലൂക്കിൽ നടന്നു. ജില്ലയില്‍ വിവിധയിടങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അദാലത്തുകളിലൂടെ എത്രയും വേഗം പരിഹരിക്കുമെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു
ഇതില്‍ 38 പരാതികളും തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. 15 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വേ റീസര്‍വേ നടപടികളിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്. അദാലത്തില്‍ പ്രത്യേക കൗണ്ടര്‍ വഴി നേരിട്ടും പരാതികള്‍ സ്വീകരിച്ചു. ഇത്തരത്തില്‍ ലഭിച്ച 38 പരാതികള്‍ അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. നേരിട്ട് കിട്ടിയ പരാതികള്‍ അദാലത്തിലെ അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കലക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചത്.