ഇടുക്കി: തോട്ടം മേഖലയിലെ ഇരട്ടവോട്ടുകൾ തടയാൻ പഴുതടച്ച് ജില്ലാ ഭരണകൂടം. തെരഞ്ഞെടുപ്പ് ദിവസം മൂന്ന് ചെക്ക് പോസ്റ്റുകളിലും ഇരുപത്തിയഞ്ചോളം കാനനപാതകളിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. ഇരു സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍ വ്യക്തമായ കാരണം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കടത്തിവിടൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
തോട്ടം മേഖലയിലെ ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം - ഇടുക്കി അതിർത്തി തെരഞ്ഞെടുപ്പ് വാർത്ത
പൊലീസ്, റവന്യൂ, ഫോറസ്റ്റ് അടക്കമുള്ള വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇരട്ടവോട്ടിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങളും പരിശോധനകളും ക്രമീകരിച്ചിരിക്കുന്നത്
കഴിഞ്ഞ കാലങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ വിവാദമായി ഉയര്‍ന്നിരുന്നത് പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലെ ഇരട്ടവോട്ട് വിഷയമാണ്. എന്നാല്‍ ഇത്തവണ ഇരട്ടവോട്ടിന് പൂര്‍ണ്ണമായും തടയിടുന്ന തരത്തിലുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇരട്ടവോട്ട് കണ്ടെത്തിയ പതിനായിരം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടര്‍മാരെ ഒഴിവാക്കിയത് ദേവികുളം നിയോജക മണ്ഡലത്തില്‍ നിന്നുമാണ്. ആറായിരം ഇരട്ടവോട്ടുകളാണ് ഇവിടെ നീക്കം ചെയ്‌തത്.
ഇതോടൊപ്പം ഒരേ ദിവസം തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നേ ദിവസം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രയിലും നിയന്ത്രണമുണ്ടാകും. പൊലീസ്, റവന്യൂ, ഫോറസ്റ്റ് അടക്കമുള്ള വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇരട്ടവോട്ടിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങളും പരിശോധനകളും ക്രമീകരിച്ചിരിക്കുന്നത്.