ഇടുക്കി: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. രോഗം സ്ഥിരീകരിച്ച ഡോക്‌ടറുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ തുടരുകയാണ്. വണ്ടൻമേട്ടിലെ രോഗി ചികിത്സ തേടിയ അണക്കരയിലെ സ്വകാര്യ ആശുപത്രി അടച്ചു. ഇന്നലെവരെ രോഗികളെ പരിശോധിച്ച ഡോക്‌ടർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു.
ഇടുക്കിയില്‍ ഹോട്ട്‌സ്‌പോട്ടുകളിൽ ഡബിൾ ലോക്ക് ഡൗൺ
രോഗം സ്ഥിരീകരിച്ച ഡോക്‌ടറുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ തുടരുന്നു
ഇടുക്കി ഹോട്ട്‌സ്‌പോർട്ടുകളിൽ ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ല ഭരണകൂടം
രോഗം സ്ഥിരീകരിച്ച വണ്ടന്‍മേട്ടിലെ യുവാവിന്‍റെ സഞ്ചാരപഥവും സങ്കീർണമാണ്. നിരവധി ആളുകളുമായി ഇയാൾ സമ്പര്‍ക്കം പുലർത്തി. യുവാവ് മൂന്ന് തവണ സന്ദർശിച്ച അണക്കരയിലെ ആശുപത്രി അടച്ചു. ജില്ലയിലെ ലോക്ക് ഡൗൺ ഇളവുകൾ ചുരുക്കി പരിശോധന കർശനമാക്കി. ജില്ലയിൽ നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ചൊവാഴ്‌ച്ച വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ അവലോകന യോഗം ചേരും.