കേരളം

kerala

ETV Bharat / state

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ജില്ല പൊലീസ് സഹകരണ സംഘം - chief minister's relief fund

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ 25 ലക്ഷം രൂപ സംഭാവനയുമായി ജില്ലാ പൊലീസ് സഹകരണ സംഘം

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ജില്ല പൊലീസ് സഹകരണ സംഘം  dist police cooperative donates 25 lakh rupees to chief minister's relief fund  chief minister's relief fund  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ജില്ല പൊലീസ് സഹകരണ സംഘം

By

Published : Apr 7, 2020, 9:53 PM IST

ഇടുക്കി: കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പൊലീസ് സഹകരണ സംഘം 25 ലക്ഷം രൂപ സംഭാവന നല്‍കി. ചെക്ക് മന്ത്രി എം.എം. മണിയുടെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടിലെത്തി കൈമാറി. കൊവിഡ്‌ പ്രതിസന്ധി കാലത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് വേണ്ട മാസ്‌കുകളും സാനിറ്റൈസറുകളും ജില്ലാ പൊലീസ് സഹകരണ സംഘം എത്തിച്ച് നല്‍കി. മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ട സാഹചര്യത്തില്‍ പൊലീസ് സൊസൈറ്റി ജീവനക്കാര്‍ സ്വന്തമായി മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details